മണ്ണാര്‍ക്കാട് : വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ വിദഗ്ദ്ധ ചികിത്സയിലൂടെ രക്ഷിച്ച് മദര്‍കെയര്‍ ആശുപത്രി. കാരാകുര്‍ശ്ശി സ്വദേശി സനൂപാണ് ആശുപത്രിയിലെ മികച്ച ചികിത്സയും പരിചരണ വും വഴി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മെയ് ഒമ്പതിന് കാരാകുര്‍ശ്ശി അയ്യപ്പന്‍ കാവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് സനൂപിന് പരിക്കേറ്റത്. ഉടന്‍ തന്നെ സനൂപിനെ മദര്‍കെയര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ന്യൂറോ സര്‍ജന്‍ ഡോ.അരുണ്‍ നാരായണന്റെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു. സനൂപിന്റെ തലയില്‍ രക്തസ്രാവമുണ്ടായിരുന്നു. അതും ഏറ്റവും അപകടകരമായ രീതിയില്‍. ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥയിലായിരുന്നു.ഉടന്‍ തന്നെ ശസ്ത്രക്രിയ യ്ക്ക് വിധേയമാക്കുകയായിരുന്നു. കൃത്യസമയത്ത് മികച്ച സംവിധാനങ്ങളുള്ള മദര്‍ കെയര്‍ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിലൂടെ യാണ് തന്റെ മകന് രക്ഷയായതെന്ന് സനൂപിന്റെ അച്ഛന്‍ അയ്യപ്പന്‍ പറഞ്ഞു. ശസ്ത്ര ക്രിയയ്ക്കും ചികിത്സക്കും നേതൃത്വം നല്‍കിയ അരുണ്‍ നാരായണനും മറ്റ് ഹോസ്പിറ്റല്‍ ജീവനക്കാരും മദര്‍കെയര്‍ ആശുപത്രിക്കും നന്ദി അറിയിക്കുന്നതായി അയ്യപ്പന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സനൂപ് ആശുപത്രി വിട്ടത്.