മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പയ്യനെടം കുളര്‍മുണ്ടയില്‍ പൂട്ടിയിട്ട വീടിന്റെ മുന്‍വശ ത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിലൊരാളെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പൊലിസിലേല്‍പ്പിച്ചു. ഇടുക്കി ചേലാമൂട് കൂട്ടാര്‍ രാജേഷ് ഭവനില്‍ ആര്‍. രാജേഷ് (39) ആണ് പിടിയിലായത്. പാവക്കുന്നന്‍ ഷഫീഖിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷണശ്രമം അരങ്ങേറിയത്. കാറിലെ ത്തിയ നാലുപേരില്‍ മൂന്നുപേരാണ് വീട്ടുവളപ്പില്‍ കടന്നത്. ഷഫീഖ് വിദേശത്താണ്. ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയിരുന്നതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. മോഷ്ടാക്കള്‍ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെ ശബ്ദംകേട്ടുണര്‍ന്ന അയല്‍വാസി മറ്റുള്ളവരേയും അറിയിക്കുകയും അയല്‍വാസികള്‍ വീടു വളയുകയും ചെയ്തു. ഇതോടെ മോഷ്ടാക്കള്‍ ചിതറി ഓടി. രണ്ടുപേര്‍ വീടിനു പിന്നിലൂടെ ഓടിരക്ഷ പ്പെട്ടു. രാജേഷ്, റോഡില്‍ നിന്നും കുറച്ചുമാറി നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപ്പെടാ നായി വീടിന്റെ മുന്‍വശത്തെ മതിലിലൂടെ റോഡിലേക്ക് ചാടി. ഇതിനിടെ അഴുക്കുചാ ലിന്റെ സ്ലാബില്‍ വീണ് ഇയാള്‍ക്ക് പരിക്കേറ്റു. മോഷ്ടാവിനെ പിടികൂടുന്നതിനിടെ നാട്ടുകാരായ രണ്ടുപേര്‍ക്ക് നിസാരമായ പരിക്കേറ്റു. മല്‍പ്പിടുത്തത്തിലൂടെ കീഴടക്കിയ രാജേഷിനെ പിന്നീട് മണ്ണാര്‍ക്കാട് പൊലിസിന് കൈമാറുകയായിരുന്നു. കാറിലുണ്ടാ യിരുന്നവര്‍ ഈ സമയം വാഹനവുമായി കടന്നുകളഞ്ഞിരുന്നു. പരിക്കേറ്റ രാജേഷിനെ പൊലിസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പി ച്ചു. ചികിത്സയ്ക്കുശേഷം വൈകിട്ടോടെ ആശുപത്രിവിട്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.