മണ്ണാര്‍ക്കാട്: വയനാട് മുണ്ടക്കൈ ദുരന്തഭൂമിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരി ച്ച് നല്‍കി മണ്ണാര്‍ക്കാട്ടെ വൈദ്യുതിജീവനക്കാര്‍. മുണ്ടക്കൈയിലെ ഒരു ട്രാന്‍സ്ഫോര്‍മ റിന് കീഴിലുള്ള മുഴുവന്‍ വൈദ്യുതി ഉപഭോക്താക്കളുടെയും പേരും മേല്‍വിലാസവും സ്ഥലസൂചികയുമാണ് മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യുട്ടിവ് എഞ്ചിനീ യര്‍ എസ്.മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ശേഖരിച്ച് നല്‍കിയത്. ഇത് വയനാട് ജില്ലാ കല ക്ടര്‍ക്ക് അയച്ചു നല്‍കി.

കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഒരുമ നെറ്റ് സോഫ്റ്റ് വെയര്‍ വഴിയായിരുന്നു വിവര ശേഖരണം. അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് ആദ്യഘട്ട വിവരശേഖരണം പൂര്‍ത്തിയാക്കിയത്. 315 പേരുടെ ശേഖരിച്ച വിവരങ്ങള്‍ കൈമാറിയ ഉടന്‍ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുമോ യെന്ന വയനാട് കലക്ടറേറ്റില്‍ നിന്നും ആവശ്യപ്പെടുകയുണ്ടായി. ഡാറ്റാ എന്‍ട്രിക്ക് ആളില്ലാത്ത പ്രശ്നം ഉന്നയിച്ചപ്പോള്‍ ഇതിനായി മാത്രം ഒരാളെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരങ്ങളെല്ലാം ശേഖരിച്ച് കൈമാറി. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും പക്ക ല്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത കൃത്യമായ വിവരങ്ങളാണ് ജീവനക്കാര്‍ കൈമാറിയത്. മണ്ണുമൂടിയ പ്രദേശത്തെ ആളുകളെയും വീടുകളേയും തിരിച്ചറിയാന്‍ പ്രയാസപ്പെട്ടി രുന്ന സമയത്ത് ഒരുമ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്രദമായി.

കെ.എസ്.ഇ.ബി. ബില്ലിങ് സോഫ്റ്റ് വെയറാണ് ഒരുമ നെറ്റ്. കേരളത്തിലെ ഒരു കോടി മുപ്പത്തിയൊമ്പത് ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇതിലു ണ്ടെന്ന് അധികൃതര്‍ പറയുന്നു. 2018ലാണ്തുടക്കമിട്ടത്. ഒരുമനെറ്റ് 2012 ഓടുകൂടി കേന്ദ്രീകൃതസംവിധാനമായി. വൈദ്യുതി ഉപഭോക്താക്കളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, അക്ഷാംശം രേഖാംശം സഹിതം സ്ഥല സൂചിക തുടങ്ങിയ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ വയനാട് ദുരന്തപ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സഹായകമാകുമെന്ന് മനസ്സിലാക്കിയാണ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി യുടെ ഇടപെടലുണ്ടായത്. നിലമ്പൂരില്‍ ജോലിചെയ്ത സമയത്തെ സ്ഥലപരിചയംവച്ച് സോഫ്റ്റ് വെയറില്‍ മുണ്ടക്കൈയിലെ വിവരങ്ങള്‍ തിരഞ്ഞതും ശേഖരിച്ച് നല്‍കിയ തും. കൂടുതല്‍ വിവരങ്ങളെടുത്തുനല്‍കാന്‍ വയനാട് കലക്ടറേറ്റില്‍ ആവശ്യമുന്ന യിച്ചതോടെ ഇലക്ട്രിക്കല്‍ ഡിവിഷനിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് വിവരശേഖര ണത്തിന് ഒരുമിച്ചിരിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ അനായാസേന വിവരങ്ങള്‍ ലഭിക്കാന്‍ മാര്‍ഗം തേടിയാണ് കെ.എസ്.ഇ.ബി. ഐ.ടി. വിഭാഗവുമായി ബന്ധപ്പെട്ടത്. തിരുവനന്തപുരം കെ.എസ്.ഇ.ബി. കമ്പ്യൂട്ടറൈസേഷന്‍ യൂണിറ്റിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍ എ.പി.സുരേഷ് കുമാറിനെ ബന്ധപ്പെടുകയും അദ്ദേഹം അതിവേഗം വിവരങ്ങള്‍ എടുത്ത് കൈമാറുകയുമായിരുന്നു.

മണ്ണാര്‍ക്കാട് ട്രാന്‍സ് ഗ്രിഡ് അസി. എന്‍ജിനീയര്‍ ജി. ഗോകുല്‍, ഐടി. വിഭാഗം സിസ്റ്റം സൂപ്പര്‍വൈസര്‍ കെ. സോജി, ശ്രീകൃഷ്ണപുരം എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി കെ.ടി. മുഹമ്മദ് നജാഹ് ഉള്‍പ്പെടുന്ന 20 ജീവനക്കാര്‍ ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷനിലെ ജീവനക്കാര്‍ നടത്തിയ പ്രവര്‍ ത്തനം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഫെസ്ബുക്ക് പോസ്റ്റിലും ഇടംപിടിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!