വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനു ബന്ധിച്ച് അമ്പതിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സ്‌കൂളിലെ എന്‍.എസ്.എസ് യൂണി റ്റിന്റെ ജീവദ്യുതി പ്രൊജക്ടിന്റെ കീഴില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എന്‍.എസ്. എസ് വളണ്ടിയര്‍മാര്‍ക്ക് പുറമെ അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, പി .ടി.എ എസ്.എം.സി അംഗങ്ങള്‍, വിവിധ ക്ലബ്ബ് ഭാരവാഹികള്‍, തൊഴിലാളികള്‍, വീട്ടമ്മ മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ രക്ത ദാന ക്യാംപില്‍ പങ്കാളികളായി. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക്, ജീവദ്യുതി പോള്‍ ആപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാംപ്. ദേശീയ ഫുട്‌ബോള്‍ താരം വി. പി.സുഹൈര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.ഷംസുദ്ദീന്‍, പ്രിന്‍ സിപ്പല്‍ ഇന്‍ ചാര്‍ജ് വി.അബ്ദുല്‍ ലത്തീഫ്, ഹെഡ്മാസ്റ്റര്‍ കെ.എ അബ്ദുമനാഫ്, എസ്.എം. സി ചെയര്‍മാന്‍ സി.മമ്മു, പി കെ ജാഫര്‍ ബാബു, സുരേഷ് ബാബു കാരക്കുന്നുമ്മല്‍, ടി ഷൗക്കത്ത്, സി.ജി വിപിന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍വര്‍, എന്നിവര്‍ സംസാരിച്ചു .പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് ജീവനക്കാരായ ഡോ. എം.കെ. അനസ്, സജ്‌ന, ടി.അന്‍വര്‍ അലി, അനഘ പി.രമേശ്, പി.ബേബി, സി.ധന്യ, വി.നയന, എന്‍.കെ. സുരേഷ് കുമാര്‍, എന്‍.എസ്.എസ് ലീഡര്‍മാരായ മുഹമ്മദ് റിജാസ്, ഫാത്തി മത്ത് ഷര്‍മിനാസ്, എന്നിവരാണ് രക്തദാന ക്യാംപിന് നേതൃത്വം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!