വയനാട് : വയനാട്ടില്‍ കനത്തനാശം വിതച്ച ഉരുള്‍പൊട്ടലിലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാല് ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. നാലുപേരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു. ഇന്ത്യന്‍ കരസേനയാണ് ഇക്കാര്യം ഔദ്യോഗികമായി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരിക്കു ന്നത്. ഏറെ ശ്രമകരമായാണ് കണ്ടെത്തിയതെന്നാണ് കരസേന വ്യക്തമാക്കുന്നത്. ഇവരെ നാലുപേരെയും വ്യോമമാര്‍ഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായും കരസേന അറിയിച്ചു.
news copied from mathrubhumi