മണ്ണാര്‍ക്കാട്: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് തുടക്കമിട്ട് മണ്ണാ ര്‍ക്കാട് നഗരസഭയില്‍ ശില്‍പശാല നടത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീ ര്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ കെ. പ്രസീത അധ്യക്ഷയായി. സെക്രട്ടറി എം. സതീഷ് കുമാര്‍, സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും മാലിന്യമുക്തം നവകേരളം ഒന്നാംഘ ട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ ആര്‍. ഷിബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. സിദ്ദീഖ്, എം. അബൂബക്കര്‍, അനൂപ് തോമസ്, കെ.ആര്‍. വിമല്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷര്‍, മറ്റു കൗണ്‍സിലര്‍മാര്‍, ജില്ലാ ശുചിത്വമിഷന്‍, ജില്ലാ കെ.എസ്.ഡബ്ല്യു.എം.പി, ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ്, വിവിധ ക്ലബ്ലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെ സിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി അസോസിയേഷന്‍ പ്ര തിനിധികള്‍, സി.ഡി.എസ്, എ.ഡി.എസ്, ഹരിതകര്‍മ്മസേന അംഗങ്ങള്‍, നഗരസഭ ശുചീ കരണ തൊഴിലാളികള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.