മണ്ണാര്‍ക്കാട് : താലൂക്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണി നില നി ല്‍ക്കുന്ന സ്ഥലങ്ങളായി കണക്കാക്കപ്പെട്ടിരിക്കുന്നത് 31 സ്ഥലങ്ങള്‍. എട്ടുവില്ലേജുകളി ലായാണ് ഇത്രയും സ്ഥലങ്ങളുള്ളത്. 2018ലെ പ്രളയശേഷം ജിയോളജി-റെവന്യു വകുപ്പു കള്‍ സംയുക്തമായി നടത്തിയ പരിശോധയിലാണ് ഈ സ്ഥലങ്ങളെ അപകടഭീഷണിയു ള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കൂടുതലും പാലക്കയം വില്ലേജിലാണ്. ഇഞ്ചിക്കുന്ന്, കുണ്ടംപൊട്ടി, വട്ടപ്പാറ, പായപുല്ല്, ഇരുമ്പാമുട്ടി, ഇരുമ്പകച്ചോല, പൂഞ്ചോല, പുതുക്കാട്, പൂഴിക്കുന്ന്, അച്ചിലട്ടി, തരിപ്പപതി, വെള്ളത്തോട്, പാമ്പന്‍തോട്, ആനമൂളി, മരുതന്‍കാട്, മൂന്നേക്കര്‍, ഇടപ്പറമ്പ്, ചെറുമല, പാലവളവ്, വാക്കോട് (നിരവ്) എന്നിങ്ങനെ 20 സ്ഥലങ്ങളാണ് പാലക്കയത്തുള്ളത്. പൊ റ്റശ്ശേരി ഒന്ന് വില്ലേജിലെ അമ്പംകടവ്, കോല്‍പ്പാടം, കോട്ടോപ്പാടം ഒന്ന് വില്ലേജിലെ അ മ്പലപ്പാറ, കരടിയോട് തൊടുകാട്, കോട്ടോപ്പാടം മൂന്ന് വില്ലേജിലെ പൊതുവപ്പാടം, അല നല്ലൂര്‍ മൂന്ന് വില്ലേജിലെ ഉപ്പുകുളം, ചളവ (താന്നിക്കുന്ന് മലയിടിഞ്ഞി ഭാഗം), കാരാകു റുശ്ശി വില്ലേജിലെ കോട്ടത്തമല, പയ്യനെടം വില്ലേജിലെ കാരാപ്പാടം, അലനല്ലൂര്‍ ഒന്ന് വി ല്ലേജിലെ പാക്കത്തുകുളമ്പ് എന്നിവയും അപകടഭീഷണിയുള്ള സ്ഥലങ്ങളില്‍പ്പെടുന്നു.
ഇവിടങ്ങളില്‍ റവന്യൂഅധികൃതരുടെ ഇടപെടലുകള്‍ നടക്കുന്നുണ്ട്. അപകടഭീഷണി യുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിതാമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി തഹസി ല്‍ദാര്‍ അറിയിച്ചു. മാറിതാമസിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങിയിട്ടു ണ്ട്. തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൊലിസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവ ര്‍ സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.