കോട്ടോപ്പാടം : കഴിഞ്ഞദിവസം മലയില്‍ നിന്നും പാറക്കല്ലുകള്‍ ഉരുണ്ടുവന്ന അമ്പലപ്പാ റമലയില്‍ ജില്ലാ ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. പഴയ പട്ടികവര്‍ഗ ഗ്രാമത്തിന് മുകളിലായാണ് കല്ലുകളെത്തിയത്. ഇവിടെയും സമീപത്തെ ചേര്‍ക്കയില്‍ ഗ്രാമം, നെല്ലിശ്ശേരി എന്നിവടങ്ങളില്‍ ജില്ലാ ജിയോളജിസ്റ്റ് എം.വി.വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് വി.ജെ. രാഹുല്‍ എന്നിവര്‍ പരിശോധിച്ചു.
മഴയത്ത് കല്ലുകള്‍ ഉരുണ്ടെത്തിയതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഴയ പട്ടികവര്‍ഗ ഗ്രാമത്തിന് സമീപത്തെ ഒരു പാറയില്‍ വിള്ളലും മറ്റൊരു ഭാഗത്ത് പൊട്ടിയടരാന്‍ സാ ധ്യതയുള്ള പാറയും കണ്ടെത്തി. ഇതിനുതാഴെയുള്ള കുടുംബങ്ങളോട് മാറിതാമസിക്കാ നും പഴയപട്ടികവര്‍ഗ ഗ്രാമത്തില്‍ ആരും താമസിക്കരുതെന്നും നിര്‍ദേശിച്ചു. നെല്ലിശ്ശേ രി ഭാഗത്തെ പൊട്ടിയ്ക്ക് സമീപത്തുള്ള മൂന്ന് കുടുംബങ്ങളോടും മാറി താമസിക്കാന്‍ നിര്‍ദേശിച്ചു.അതിശക്തമായ മഴതുടര്‍ന്നാല്‍ ഇവിടം അപകടസാധ്യതയുള്ളതായാണ് വിലയിരുത്തല്‍.
പഴയ പട്ടികവര്‍ഗ ഗ്രാമത്തിന് മുകള്‍ഭാഗത്തായി രണ്ടു പാറക്കല്ലുകള്‍ ഉരുണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഗ്രാമത്തിലുണ്ടായിരുന്ന പത്തോളം പേരെ ചൊവ്വാഴ്ച നിര്‍ബന്ധിതമായി പുനരധിവാസഗ്രാമത്തിലേക്ക് എത്തിച്ചിരുന്നു. ഗ്രാമ പഞ്ചാ യത്ത് സെക്രട്ടറിയുള്‍പ്പടെ പഞ്ചായത്തിലെ പ്രശ്നാബാധിത സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അമ്പലപ്പാറ മലയില്‍ പരിശോധനക്കായി ജിയോളജി വകുപ്പിന് പഞ്ചായത്ത് കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ജിയോളജി സംഘമെത്തിയത്. പരിശോധന സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും പഞ്ചായ ത്തിനും അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം, നീലിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനീഷ് പാറയില്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.