മണ്ണാര്‍ക്കാട്: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ മണ്ണാര്‍ക്കാട് ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.ജനങ്ങളെല്ലാം ജാഗ്രതയിലാണ്. വിദ്യാ ലയങ്ങള്‍ക്ക് വരെ അവധി നല്‍കി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലാണ് മദ്യവില്‍പ്പന ശാല.മദ്യം വാങ്ങിക്കുവാന്‍ മുന്‍കരുതലുകള്‍ ഇല്ലാതെ ക്യൂ നില്‍ ക്കുകയും,കൂട്ടം കൂടി നില്‍ക്കുന്നതും കൊറോണ വൈറസ് പടരു വാനുള്ള അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെ ന്നതിനാല്‍ മദ്യവില്പനശാല അടക്കണം.അല്ലാത്തപക്ഷം യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആള്‍ക്കൂട്ടം സൃഷ്ട്ടിക്കാ ത്ത രീതിയില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അറിയിച്ചു.