മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -അട്ടപ്പാടി റോഡില്‍ നെല്ലിപ്പുറ ദാറുന്നജാത്ത് സ്‌കൂളിന് സമീപത്ത് നടുറോഡിലെ കുഴിയില്‍ മിനിലോറി കുടുങ്ങി. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മേട്ടുപ്പാളയത്ത് നിന്നും കായകയറ്റി കോഴിക്കോട്ടേക്ക് പേവുകയായിരുന്ന ലോറിയാണ് നടുറോഡിലെ കുഴി യില്‍ താഴ്ന്നത്. ഇതുവഴിയെത്തിയ നന്‍മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ വിവരം അഗ്നി രക്ഷാസേനയെ അറിയിച്ചു. വട്ടമ്പലത്ത് നിന്നും സേന അംഗങ്ങളായ വി.സുരേഷ്‌ കുമാര്‍, ഷാജു, എം.ആര്‍.രാഗില്‍, വി.നിഷാദ്, പ്രബഞ്ചു, ആര്‍.വിഘ്‌നേഷ് എന്നിവ രെത്തി വാഹനത്തെ കുഴിയില്‍ നിന്നും നീക്കി ഗതാഗതം പുന: സ്ഥാപിച്ചു.നവീകരണം മന്ദഗതിയിലായ അട്ടപ്പാടി റോഡിലെ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് അപകടകെണി യാവുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!