പാലക്കയം ഇഞ്ചിക്കുന്ന് ശിങ്കപ്പാററോഡില്‍ മണ്ണിടിച്ചില്‍. ഗതാഗതം തടസ്സപെട്ടു. തി ങ്കളാഴ്ച്ച വൈകീട്ട് 4.30 നാണ് സംഭവം. രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ യെത്തുടര്‍ന്ന് റോഡിന്റെ ഒരു വശത്തുണ്ടായിരുന്ന കുന്നിലെ ഒരുഭാഗം അടര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മണ്ണാണ് റോഡിലേക്ക് പതിച്ചത്. ഇതോടെ പട്ടിയാര്‍ ബംഗ്ലാവില്‍ നിന്നും വരുന്ന ആം ബുലന്‍സ് കുടുങ്ങി. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സേനസ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കി റോഡ് ഗതാഗത യോഗ്യമാക്കി. ശക്തമായ കാറ്റില്‍ റോഡിലേക്ക് വീണ മരങ്ങളും സേന മുറിച്ചുമാറ്റി. സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.ടി.ജലീല്‍, സേന അംഗങ്ങളായ എം.എസ്.ഷബീര്‍, ഷോബിന്‍ാദാസ്, എം.ആര്‍.രാഹുല്‍, വി.സുരേഷ്‌കുമാര്‍, കെ.പ്രശാന്ത്, അഖില്‍ ട്രെയിനിങ് ഫയര്‍മാന്‍ വിഷ്ണു, പ്രഭഞ്ച് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.