മണ്ണാര്‍ക്കാട്: കുട്ടികളുടെ പഠന മികവിനോടൊപ്പം കായികക്ഷമതയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് നഗരസഭക്ക് കീഴി ലുളള എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാ ഗം കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം നടത്തി. എം ഇഎസ്, കെടിഎം,ദാറുന്നജാത്ത് എന്നീ ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന മുപ്പ ത്തിയഞ്ച് കുട്ടികളാണ് സൈക്കിളിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും സൗജന്യ സൈക്കിള്‍ വിതരണം ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിക്കകയായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചടങ്ങ് ലളിതമാക്കിയാണ് സൈക്കിള്‍ വിതരണം നടത്തിയത്. നഗരസഭ ചെയര്‍ പേഴ്‌സണ്‍ എം.കെ സുബൈദ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സി. എച്ച് നുസ്രത്ത് പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ കെ.സി അബ്ദുറഹ്മാന്‍, സി.കെ അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു.