അലനല്ലൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴു കാനുള്ള അവസരം ഒരുക്കി.വ്യാപാരികള്‍ക്ക് മാസ്‌ക് നല്‍കുകയും ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.കൈയും മുഖവും വൃത്തിയാക്കാനുള്ള കോട്ടപ്പള്ളയിലെ ക്ലീനിംഗ് കോര്‍ണ റിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി നിയോജക മണ്ഡലം ട്രഷറര്‍ മുഫീന ഏനു നിര്‍വ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ഷമിം കരുവള്ളി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ടിപി ഇല്ല്യാസ്,ട്രഷറര്‍ ഹാരിസ് ചേരിയത്ത്,മലബാര്‍ കുഞ്ഞാന്‍,കെവിഎം ബഷീര്‍,പിപി ഉമ്മര്‍,അബൂ പൂളക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.