മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുമരംപുത്തൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതരെ ആദരിക്കലും വട്ടമ്പലം ജി.എല്‍.പി.സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസി ഡന്റ് സി.ടി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് ജോ.സെക്രട്ടറി പി.എ.ഹസന്‍ മുഹ മ്മദ് സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.മോഹന്‍ ദാസ് പ്രഭാഷണം നടത്തി. കെ.പി.എസ്.പയ്യനെടം, കെ.ടി.സേതുമാധവന്‍ ,ഇ.വി.ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് നവാഗതരെ സ്വീകരിച്ചു. കെ.ശങ്കര നാരായണന്‍, പി.രമേശന്‍, എം.ഉസ്മാന്‍, കെ.രാധാകൃഷ്ണന്‍, പി.രാമചന്ദ്രന്‍, കെ.കെ.ലീല , ജി. തങ്കമണി. സെക്രട്ടറി, എസ്.മോഹന്‍, ജോ.സെക്രട്ടറി വി.സി.പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!