അലനല്ലൂര്‍ : സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപാ യമില്ല. അലനല്ലൂര്‍ ഉണ്യാല്‍ ഷാപ്പുപടിയില്‍ ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കരുവാരക്കുണ്ട് സ്വദേശിയുടെ കാറിലാണ് അഗ്നിബാധയുണ്ടായത്. ബോണ റ്റില്‍ നിന്നും ആദ്യം പുക ഉയര്‍ന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി യെങ്കിലും കാറിന്റെ മുന്‍വശത്ത് തീപടര്‍ന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ വീട്ടില്‍ നിന്നും പൈപ്പ് വഴി വെള്ളമെത്തിച്ച് തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. വിവമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേ നയും സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!