മണ്ണാര്‍ക്കാട് : മലയോരത്ത് മഴക്കെടുതികള്‍ തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്കായി മിക്കപ്പോഴും ഇടവേളയില്ലാത്ത ഓട്ടത്തിലാണ് മണ്ണാര്‍ക്കാട്ടെ അഗ്‌നിരക്ഷാ സേന. കടപുഴകിയും പൊട്ടിയും വീണ മരങ്ങള്‍ നീക്കം ചെയ്യാനും ജലാശയങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വട്ടമ്പലത്തെ അഗ്‌നിരക്ഷാനില യത്തിലെ സേന അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയില്‍ ഏര്‍പ്പെടുന്നു.

മലയോരമേഖലയായതിനാല്‍ മണ്ണാര്‍ക്കാട്ട് പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയേറെയാ ണ്. പലപ്പോഴും പകല്‍സമയം തുടരുന്ന രക്ഷാപ്രവര്‍ത്തനം രാത്രിവൈകിയും പിറ്റേന്ന് പുലരും വരേയും നീളാറുണ്ട്. സ്റ്റേഷന്‍ ഓഫിസര്‍ ഉള്‍പ്പടെ നാല്‍പ്പതിലധികം അംഗ ങ്ങളാണ് അട്ടപ്പാടി ഉള്‍പ്പടെ താലൂക്കിന്റെ വിവിദ ഭാഗങ്ങളിലേക്ക് ഓടിയെത്തുന്നത്. മഴ ശക്തിപ്രാപിച്ച ജൂലായില്‍ മാത്രം 20 ഇടങ്ങളിലാണ് മരങ്ങള്‍ മുറിച്ച് നീക്കിയത്. വെള്ളത്തിലകപ്പെട്ട മരിച്ച നാലുപേരുടെ മൃതദേഹം കരയ്ക്കെടുക്കുന്നതിനും സേന മുന്നിലുണ്ടായിരുന്നു. പാലക്കയം വട്ടപ്പാറ വെള്ളച്ചാട്ടം കാണാനെത്തി ചെറുപുഴയില്‍ കാണാതായ യുവാവിനെ രണ്ട് ദിവസങ്ങളിലായി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അട്ടപ്പാടിയിലെ വരഗാര്‍ പുഴയില്‍ കാണാതായ പൊലിസുകാരന്റെയും സുഹൃത്തിന്റേയും മൃതേദഹം കണ്ടെടുക്കുന്നതിനും സേനയെത്തിയിരുന്നു. കുത്തൊ ഴുക്കുള്ള പുഴയില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വെള്ളിയാര്‍ പുഴയില്‍ കാണാതായ അലനല്ലൂര്‍ സ്വദേശിക്ക് വേണ്ടി തിരച്ചില്‍ നടത്താനും സേന ചെന്നിരുന്നു.

അട്ടപ്പാടി ചുരത്തിലും മറ്റ് നിരത്തുകളിലും ഉള്‍പ്പടെ കാറ്റില്‍ പൊട്ടിവീണ മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിക്കാനും കൈമെയ് മറന്നുപ്രവര്‍ത്തിച്ചു. വൈ ദ്യുതി ലൈനുകള്‍ക്ക് മീതെ മരംപൊട്ടി വീണാണ് താലൂക്കില്‍ കൂടുതല്‍ നാശനഷ്ട മുണ്ടായിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം മരംമുറിച്ച് നീക്കാന്‍ സേനയമാണ് സഹായമാണ് പ്രയോജനപ്പെടുത്തിയത്. ആഞ്ഞുവീശുന്ന കാറ്റും കനത്തമഴയും സൃഷ്ടിക്കുന്ന വെല്ലു വിളികളെ മറികടന്നായിരുന്നു പലയിടങ്ങളിലും സേനയുടെ പ്രവര്‍ത്തനം. സേനയ്ക്ക് കീഴിലുള്ള സിവില്‍ഡിഫന്‍സ് അംഗങ്ങളും ആപ്ദമിത്ര വളണ്ടിയര്‍മാരും നാട്ടുകാരും സഹായത്തിനായി ഒപ്പമുള്ളതും സേനയ്ക്ക് ആശ്വാസമേകുന്നു. മഴക്കെടുതികളുണ്ടാ കുമ്പോഴും വെള്ളക്കെട്ടുകളിലെ അപകടങ്ങളിലും മാതൃകാപരമായ രീതിയില്‍ ഇട പെടുന്ന സേനയെ ജില്ലാ കലക്ടര്‍ കഴിഞ്ഞദിവസം അഭിനന്ദിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!