വെട്ടത്തൂര്‍ : ലോക ഹെപ്പറൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ മഞ്ഞ പ്പിത്തത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. മഞ്ഞപ്പിത്ത രോഗത്തിന്റെ നിര്‍ണയം, പ്രതിരോധം, ചികിത്സ, അപകടാവസ്ഥ എന്നിവയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ടി.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.നാസര്‍ ക്ലാസെടുത്തു. രോഗപ്രതിരോധത്തിനായി കുടിവെള്ളം ക്ലോറിനേഷന്‍, വ്യക്തി-പരിസര ശുചിത്വം എന്നിവയുടെ പ്രധാന്യത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധ്യ പ്പെടുത്തി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ.മുഹമ്മദ് അന്‍വര്‍, പി.ജുമൈലത്ത്, ടി.ഷാസിയ മോള്‍, ലിഖിത സുരേഷ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് ലീഡര്‍മാരായ മുഹമ്മദ് റിജാസ്, കെ.പി. മുഹമ്മദ് അസ്ലം, ഫാത്തിമത്ത് ശര്‍മിനാസ് എന്നിവര്‍ നേതൃത്വം നല്‍കി.