മണ്ണാര്‍ക്കാട്:കൊറോണ ഭീതിയില്‍ രക്ത ബാങ്കുകളിലെ രക്തക്ഷാമം നേരിടാന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധയിട ങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തദാനം ആരഭിച്ചു. മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി രക്തദാനം നടത്തി. കുമരംപുത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്കാണ് രക്തം ദാനം ചെയ്തത്.യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ സെക്രട്ടറി വി. വി. മുഹമ്മദ്, ഷാനു നിഷാനു, അഖില്‍ തെന്നാരി,ശരത്,ജിഷ്ണു തുടങ്ങി യവര്‍ ഒപ്പമുണ്ടായിരുന്നു.നാളെ മുതല്‍ വിവിധ പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്താതെ രക്തം ദാനം നടത്തുമെന്നും അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!