മണ്ണാര്‍ക്കാട് :നഗരസഭയിലെ തെന്നാരി വാര്‍ഡിലുള്ള തെന്നാരി മെയിന്‍ റോഡ് അറ്റകുറ്റപ്പണിയും കൊമ്പംകുണ്ട് റോഡ് റീ ടാറിങ്ങും വൈകുന്നതില്‍ പ്രതിഷേധമുയരുന്നു.പ്രവൃത്തികളേറ്റെടുത്ത കരാറു കാരന്‍ പണി ആരംഭിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് യൂത്ത് കോണ്‍ ഗ്രസ് നഗരസഭ അസി എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.പ്രതിദിനം നൂറ് കണക്കിന് ചെറിയ വാഹനങ്ങളും സ്‌കൂള്‍ ബസുകളം ലൈന്‍ ബസും കടന്ന് പോകുന്ന റോഡിന്റെ കാര്യത്തിലാണ് ഈ അലംഭാവമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കു റുശ്ശി പറഞ്ഞു.2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലാണ് റോഡ് പ്രവൃത്തി പാസായത്. എത്രയും വേഗം റോഡ് പണികളാരംഭിച്ചി ല്ലെങ്കില്‍ കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മണികണ്ഠന്‍, ബൂത്ത് പ്രസിഡന്റ് പയ്യൂണ്ട ശിവശങ്കരന്‍, ഏറാട്ട് ശിവശങ്കരന്‍, അഖില്‍ തെന്നാരി തുടങ്ങിയവര്‍ പറഞ്ഞു.