മണ്ണാര്‍ക്കാട് :കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷ ത്തെ ബജറ്റ് വൈസ് പ്രസിഡന്റ് റഫീഖ പാറക്കോട്ടില്‍ അവതരിപ്പി ച്ചു.പാര്‍പ്പിടത്തിനും പ്രാമുഖ്യം നല്‍കുന്ന ബജറ്റില്‍ സ്ത്രീശാക്തീക രണത്തിനും പ്രത്യേകം ഊന്നല്‍ നല്‍കുന്നു.വീടില്ലാത്ത എല്ലാ കുടും ബങ്ങള്‍ക്കും പാര്‍പ്പിട സൗകര്യം നിര്‍മിക്കാന്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപയും കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ജല സേചന പദ്ധതികളുടെ വിപുലീകരണത്തിനും ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും ഒരു കോടി രൂപയും വകയിരുത്തി. സ്ത്രീ കള്‍ക്കായുള്ള ഷീ ലോഡ്ജിന് 25 ലക്ഷവും വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി സഞ്ചി നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍ മാണം എന്നിവയ്ക്ക് 20 ലക്ഷം രൂപയും നീക്കി വച്ചു. പട്ടികജാതി ക്കാര്‍ക്ക് കുടിവെള്ളത്തിനും ഭനവ നിര്‍മാണത്തിനും 42 ലക്ഷം രൂപയും പട്ടികജാതി/ വര്‍ഗ ഹോസ്റ്റലുകളുടെ പുനരുദ്ധാരണത്തിന് 16 ലക്ഷവും, പട്ടികജാതി/ വര്‍ഗ വിഭാഗം കുട്ടികള്‍ക്ക് സ്‌കോളര്‍ ഷിപ്പ് നല്‍കാനായി 20 ലക്ഷം രൂപയും ബജറ്റില്‍ നിക്കി വച്ചു. അല നല്ലൂര്‍ പിഎച്ച്‌സിക്ക് കീഴിലുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് മരുന്ന് വാങ്ങാന്‍ 30 ലക്ഷവും ആശുപത്രി വികസനത്തിന് 15 ലക്ഷ വും മാറ്റി വച്ചിട്ടുണ്ട്. 47,35,55,205 രൂപ വരവും 47,11,94,996 രൂപ ചെല വും 23,60,209 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസി ഡന്റ് പാറക്കോട്ടില്‍ റഫീഖ അവതരിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ് അധ്യക്ഷത വഹിച്ചു.എന്‍ സെയ്തലവി, ചന്ദ്രിക രാജേഷ്,കെപി മൊയ്തു,യുസഫ് പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.