കാഞ്ഞിരപ്പുഴ. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള വാഹനത്തിന് മുക ളില്‍ മരം കടപുഴകി വീണു. അപകടസമയത്ത് ജീപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാ രിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപക ടം. തെങ്കര പുഞ്ചക്കോട് ഭാഗത്തു കനാല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഓവ ര്‍സിയര്‍മാരായ ഗ്രീഷ്മ ചന്ദ്രന്‍, എം.വി. രേണു, ഡ്രൈവര്‍ അശോകന്‍ എന്നിവര്‍. ഉദ്യോഗ സ്ഥര്‍ രണ്ടുപേരും കനാല്‍പരിശോധനയ്ക്കായി പോയ സമയത്ത് അശോകന്‍ ജീപ്പിലി രിക്കുകയായിരുന്നു. ഈ സമയമാണ് ശക്തമായ കാറ്റില്‍ മരം കടംപുഴകി വൈദ്യുതി ലൈനും തകര്‍ത്തശേഷം ജീപ്പിനുമുകളിലേക്ക് വീണത്. ഭാഗ്യവശാലാണ് അശോകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജീപ്പിന്റെ മുകള്‍ഭാഗം പാടെ തകര്‍ന്നു.