അലനല്ലൂര്‍: കുത്തനെ കൂട്ടിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ കുറവ് വരുത്താനു ള്ള സര്‍ക്കാര്‍ തീരുമാനം ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ.എ) അലന ല്ലൂര്‍ യൂണിറ്റ് കമ്മിറ്റി സ്വാഗതം ചെയ്തു. പെര്‍മിറ്റ് ഫീസ് വര്‍ധനവുള്‍പ്പെടെ കെട്ടിട നിര്‍ മാണ മേഖല നേരിടുന്ന പ്രതിസന്ധിക്ക് സത്വര പരിഹാരമാവശ്യപ്പെട്ട് നിയമസഭക്ക കത്ത് പ്രവര്‍ത്തിച്ച ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എയെ യോഗം അഭിനന്ദിച്ചു. സംസ്ഥാന ജനറല്‍ സെ ക്രട്ടറി പി.ഹസ്സന്‍ ഹാജി,വൈസ് പ്രസിഡന്റ് എം. അബ്ദുല്‍ അസീസ്, ചൂരക്കാട്ടില്‍ അരവിന്ദാക്ഷന്‍, ആലായന്‍ സൈനുദ്ദീന്‍, സിറ്റി യൂസഫ്, എന്‍.മരക്കാര്‍, ആലായന്‍ മുഹമ്മദലി, സൗജത്ത് തയ്യില്‍, യു.കെ.സുബൈദ, സി.കെ.സജിമ തുടങ്ങിയവര്‍ പങ്കെ ടുത്തു.