മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ രണ്ടിടങ്ങളില്‍ മരം റോഡിന് കുറുകെ കടപുഴകി വീണു. ആളപായമില്ല. ഇത് കാരണം ഇതിലൂടെയുള്ള ഗതാഗതം മണിക്കൂറിലധികം സമയം തടസ്സപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം. മന്ദംപൊട്ടി പാല ത്തിന് സമീപത്തുള്ള വന്‍ മരവും ആനമൂളി പാലവളവിലുമാണ് മരങ്ങള്‍ റോഡിന് കുറുകെ വീണത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അഗളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും വട്ടമ്പലത്തില്‍ നിന്ന് അഗ്‌നി രക്ഷാസേന യും സ്ഥലത്തെത്തി.തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയും പൊലീസും അതുവഴി വന്ന യാത്രക്കാരും ചേര്‍ന്ന് ഒരു മണിക്കൂറിലധികം സമയമെടുത്താണ് റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.അഗ്‌നി രക്ഷാസേന ഓഫീസിലെ സീനിയര്‍ ഫയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിമല്‍ കുമാര്‍.എസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി. സുരേഷ് കുമാര്‍, സുജീഷ്. വി, ശ്രീജേഷ് കെ.എസ്, സുജിത്ത്.കെ.വി എന്നിവരടങ്ങുന്ന സംഘവും യാത്രക്കാരും മരം മുറിച്ചു മാറ്റുന്നതിന് നേതൃത്വം നല്‍കി.