പാലക്കയത്ത് ഒരുവീട് പൂര്‍ണമായും തകര്‍ന്നു
മണ്ണാര്‍ക്കാട് : ശക്തമായ കാറ്റിലും മഴയിലും താലൂക്കില്‍ വ്യാപകനാശനഷ്ടം. ഒരു വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തച്ചനാട്ടുകര, കോട്ടോപ്പാടം, തച്ച മ്പാറ, കുമരംപുത്തൂര്‍, അലനല്ലൂര്‍, തെങ്കര പഞ്ചായത്തുകളിലാണ് മരങ്ങളും തെങ്ങും കമുകുമെല്ലാം വീണ് വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്. ആളപായമില്ല.
പാലക്കയം അച്ചിലട്ടി നഗറില്‍ രാജുവിന്റെ വീടാണ് മരം വീണ് പൂര്‍ണമായി തകര്‍ന്ന ത്. പാലക്കയം അധികാരിപ്പടി സാജിത, തച്ചനാട്ടുകാര ചെത്തല്ലൂര്‍ സ്വദേശികളായ മാട്ടാ ന്‍ വീട്ടില്‍ ബിയ്യുമ്മ, കറവന്‍കുണ്ടന്‍ ആമിന, പാട്ടത്തൊടി ഹമീദ്, വെള്ളൂര്‍ക്കാവില്‍ മുഹമ്മദ്, കുമരംപുത്തൂര്‍ കല്യാണക്കാപ്പ് ചെറുകര വീട്ടില്‍ കൃഷ്ണന്‍കുട്ടി, തെങ്കര മുതു വല്ലി തടത്തില്‍പറമ്പില്‍ ഭാര്‍ഗവി, കോല്‍പ്പാടം പറയന്‍കുന്നത്ത് സുധ എന്നിവരുടെ വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും മരം ഭാഗികമായി നാശമുണ്ടായത്. തെങ്ങ് വീണ് കോട്ടോപ്പാടം നാലുസെന്റ് ഗ്രാമത്തിലെ ഐനെല്ലി ചാമി, പയ്യനെടം നെച്ചുള്ളി പാടത്ത് പിടിയകല്‍ ഹംസ എന്നിവരുടെ വീടുകള്‍ക്കും ഭാഗികനാശമുണ്ടായി. കമുക് പൊട്ടി വീണ് തച്ചമ്പാറ പഞ്ചായത്തിലെ മുതുകുര്‍ശ്ശി ഉള്ളികാഞ്ചേരി വീട്ടില്‍ സുനില്‍ കുമാര്‍, പുത്തന്‍കുളം കോലോത്തുപടി സെയ്തുമുഹമ്മദ്, അലനല്ലൂര്‍ ചളവ മേലാത്ര വീട്ടില്‍ ഉഷ എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.
മരം റോഡിലേക്ക് വീണ് വിവിധയിടങ്ങളില്‍ ഗതാഗത തടസവും നേരിട്ടു. മണ്ണാര്‍ക്കാട്- കൈതച്ചിറ മാസപ്പറമ്പ് റോഡ്, കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയില്‍ വേങ്ങ, ആര്യമ്പാവ് റോഡ്, മൈലാംപാടം കൊന്നപ്പടി എന്നിവടങ്ങളിലാണ് മരം വീണ് ഗതാ ഗത തടസമുണ്ടായത്. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷനു കീഴിലെ ആറ് സെക്ഷ നുകളിലായി അമ്പതോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നതായി ഇലക്ട്രിക്കല്‍ ഡിവി ഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി അറിയിച്ചു. കുമരംപുത്തൂര്‍, തച്ച മ്പാറ, അലനല്ലൂര്‍, അഗളി, കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട് സെക്ഷനുകളിലായി 45 എല്‍ടി തൂണുകളും കുമരംപുത്തൂര്‍, കാഞ്ഞിരപ്പുഴ സെക്ഷനുകളിലായി അഞ്ച് എച്ച്.ടി തൂണുകളുമാണ് തകര്‍ന്നത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്ന തായി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എകസിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.