മണ്ണാര്‍ക്കാട്: സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ് മുറിച്ചുകടക്കവെ അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു. മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ഹിബയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30നാണ് സംഭവം. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വീടിനുസമീപം സ്‌കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ മുന്നോട്ടെടുത്ത ബസില്‍തട്ടി കുട്ടി വീഴു കയും ബസ് കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ഉമ്മു ഹബീബ. സഹോദരങ്ങള്‍: അമീന്‍, അന്‍ഷിദ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!