തെങ്കര : ഗ്രാമപഞ്ചായത്ത്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്, ആയുര്‍ വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി കര്‍ക്കിട കമാസ ആരോഗ്യ സംരക്ഷണ വിധികളെ കുറിച്ചും വിശേഷ ആഹാരവിഭവങ്ങളെ കുറിച്ചും ക്ലാസും, ഔഷധ ദ്രവ്യങ്ങള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശ നവും സംഘടിപ്പിച്ചു. തെങ്കര ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യ ക്ഷന്‍ കെ.പി.ജഹീഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്‍, കെ.സി.സുരേഷ്, ആശുപത്രി ഇന്‍ചാര്‍ജ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം.ദിനേശന്‍, ഡോക്ടര്‍മാരായ കൃഷ്ണകുമാര്‍, സി.വി.ഹരി, സിറാജ, അഞ്ജു മുകുന്ദന്‍, എച്ച്.എം.സി. അംഗങ്ങളായ ഹംസക്കുട്ടി, ജോയ് മണിമല എന്നിവര്‍ സംസാരിച്ചു. ഡോ.പി. മഞ്ജു ക്ലാസെടുത്തു. ദശപുഷ്പം, ത്രിഫല, ത്രികടു, പത്തില തുടങ്ങിയ ഔഷധ ദ്രവ്യങ്ങളുടെയും, ആശുപത്രി ചികിത്സാ ഉപകരണങ്ങളുടെയും പ്രദര്‍ശനവും ഔഷധക്കഞ്ഞി, പത്തിലക്കറി, തുടങ്ങിയവയുടെ വിതരണവും നടന്നു.