അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കുട്ടികളില്‍ സമ്പാദ്യശീലം വളര് ത്തുന്നതിനായി നടപ്പിലാക്കുന്ന നൂതനനിക്ഷേപ പദ്ധതി എഎസ്സിബി കുട്ടിക്കുടുക്ക കര്‍ക്കിടാംകുന്ന് ഐ.സി.എസ്. സ്കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ്. പി.പി.കെ. മുഹമ്മദ് അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന് പദ്ധതി വിശദീ കരിച്ചു. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് മനാഫ് അധ്യക്ഷനായി. ബ്രാഞ്ച് മാനേജര്‍ രാധിക, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.പി.കെ.മുഹമ്മദ്, പി.കെ.മുഹമ്മദാലി, കെ.യൂസഫ് ഹാജി, കുഞ്ഞന്‍, അക്ബര്‍, ഹംസ മാസ്റ്റര്‍, രാജേഷ്, പ്രധാന അധ്യാപിക ജമീല ടീച്ചര്‍, അധ്യാപകരായ മുസ്തഫ, അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂളിലെ മുഴുവന്‍ കുട്ടി കളും പദ്ധതിയില്‍ അംഗമായി. ബാങ്ക് ജീവനക്കാരന് ആഴ്ചയിലൊരിക്കല്‍ സ്കൂളിലെ ത്തി ബാങ്കിംഗ് ഇടപാട് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.