പാലക്കാട്: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കെ.ഡി പ്രസേനൻ എം.എൽ.എ ജില്ലാ ആശുപത്രിയിലെത്തി രക്തദാനം നിർവഹിച്ചു.സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ ബാധ യുടെ പശ്ചാ ത്തലത്തിൽ സംസ്ഥാന സർക്കാർ നൽകിയ ജാഗ്രത നിർദ്ദേശ ങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടഞ്ഞു കിടക്കുകയാണ്. കോവിഡ് 19 ഭീതിയിൽ പലരും രക്തദാനത്തിന് പോലും വിമുഖത കാണിക്കുന്ന അവസ്ഥയും ഉണ്ട്. രക്തദാന ക്യാമ്പുകൾ നടക്കാത്ത സാഹചര്യം ബ്ലഡ് ബാങ്കുകളെ കാര്യമായി ബാധിക്കുന്നുണ്ട്. നിലവിൽ സ്റ്റോക്കുള്ള രക്തം അപര്യാപ്തമാ വുകയും പുതിയ രക്തം ലഭിക്കാതെയും വന്നാൽ ഇത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കും. ഈ ഘട്ടത്തിലാണ് കെ.ഡി പ്രസേനൻ എം.എൽ.എ രക്തദാനം നിർവഹിച്ചത്. അജ്ഞത മാറ്റി കൂടുതൽ പേർ ഈ ചലഞ്ച് ഏറ്റെടുത്ത് രക്തദാനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ പറഞ്ഞു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ രമാദേവിയുടെ സാന്നിധ്യത്തിലായിരുന്നു രക്തദാനം.