പാലക്കാട് : ലോകാരോഗ്യസംഘടന “കോവിഡ് 2019” മഹാമാരി യായി പ്രഖ്യാ പിച്ച സാഹചര്യത്തിൽ ജില്ലയിലും കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹ ചര്യമില്ല.
ജില്ലയിൽ 245 പേര്‍ നിരീക്ഷണത്തില്‍
നിലവില്‍ പാലക്കാട് ജില്ലയിൽ 245 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. 218 പേര്‍ വീടുകളിലും 13 പേര്‍ ജില്ലാ ആശുപത്രിയിലും, 4 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും 10 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയി ച്ചിട്ടുണ്ട്. ഇതുവരെ 99 സാമ്പിളുകള്‍ അയച്ചതില്‍ 67 ഫലങ്ങളും നെഗറ്റീവാണ്. ആകെ 457 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായി രുന്നത്. ഇതിൽ 212 പേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തി യാക്കിയിട്ടുണ്ട്. 772 ഫോണ്‍കോളുകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുണ്ട്.
കോവിഡ് 19; റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടി
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്ന സംസ്ഥാന കോവിഡ് 19 കോള്‍ സെന്ററു കളെയോ (ഫോണ്‍: 0471-2309250, 0471-2309251, 0471-2309252), പാലക്കാട് ജില്ലാ മെഡിക്ക ല്‍ ഓഫീസിലോ (കോള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505303) നിര്‍ബന്ധമായും ബന്ധപ്പെടണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ പൊതുജനാരോഗ്യ നിയമ പ്രകാരം മനപ്പൂര്‍വം പകര്‍ച്ചവ്യാധി പരത്തുന്നതായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കും.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ മാത്രം എത്തുക
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പി.യിലോ കാഷ്വാലിറ്റിയിലോ പോകാതെ ഐസോലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളില്‍ മാത്രം എത്തണമെന്നാണ് നിർദ്ദേശം. പാലക്കാട് ജില്ലാ ആശുപത്രി, ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശു പത്രി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ ഐസോ ലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗബാധിത രാജ്യങ്ങ ളിൽ നിന്നെത്തിയവർ, രോഗബാധിതരായി സമ്പർക്കത്തിൽ വന്നവർ തുടങ്ങിയവർ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാലയള വിൽ വീടുകളിൽ തന്നെ കഴിയണം. സന്ദർശകരെ യാതൊരു കാരണവശാലും അനുവദിക്കരുത്.
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ സജീവം
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഓഫീസുകളിൽ വരുന്നവർക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷ നുകളിലും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടന കളുടെയും നേതൃത്വത്തിൽ യാത്രക്കാരെ പരിശോധിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് 19 ബോധവൽക്കരണ പരിപാടി നടത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായ ത്തിലെ ജനപ്രതിനിധികൾ, വനിതാ ശിശുക്ഷേമ വകുപ്പ് ജീവനക്കാർ, ആശാ, അംഗനവാടി ജീവനക്കാർ എന്നിവർക്കും ബോധവൽക്കരണം നൽകി.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക.
2) കഴുക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
3) ആലിംഗനവും ഷേക്ക് ഹാന്‍ഡും ഒഴിവാക്കുക.
4) ഇടയ്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
5) മത്സ്യ മാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
6) രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
7) രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
8) രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
9) പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
10) പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സക്ക് നിൽക്കാതെ ഉടനെ ഡോക്ടറെ കാണുക.
11) നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക.
12) നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ കസേര മുതലായ സാമഗ്രികളും ബാത്റൂം തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.
13) പരിചരണം കുടുംബത്തിലെ ഒരംഗത്തെ മാത്രം ഏൽപ്പിക്കേണ്ടതും നിരീക്ഷണത്തിനുള്ള വ്യക്തിയും അവരെ പരിചരിക്കുന്ന ആളുകളും നിരീക്ഷണ കാലയളവിൽ യാത്ര ചെയ്യുന്നതു കർശനമായി ഒഴിവാക്കേണ്ടതാണ്.
14) വീട്ടിൽ ചെറിയ കുട്ടികൾ വൃദ്ധർ ഗുരുതര രോഗബാധിതർ ഗർഭിണികൾ എന്നിവർ ഉണ്ടെങ്കിൽ അവരുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക.