കല്ലടിക്കോട്: കല്ലടിക്കോടന്‍ മലയിലുണ്ടായ കാട്ടു തീ പടരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. തീ ആളി ക്കത്തുന്നതിനാല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അടുക്കാന്‍ പ്രയാസമാണ്.മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിക്അലിയുടെ നേതൃത്വ ത്തിലുള്ള മുപ്പതോളം വരുന്ന വനം വകുപ്പ്‌സംഘം തീ അണയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും നിയന്ത്ര ണ വിധേയമായിട്ടില്ല.കല്ലടിക്കോട് എസ്.ഐ ലീല ഗോപന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ജാഗ്രതയോടെ വാക്കോട് ഭാഗത്തുണ്ട്. ശക്തമായ കാറ്റ് കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് ആശങ്കയുളവാക്കുന്നുണ്ട്.സമീപ കാലത്തൊന്നും ഇത്രയും വ്യാപക മായ തോതില്‍ കാട്ടുതീ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികളും പറയു ന്നു.ചെറുമലയില്‍ ഉച്ചക്ക് മുമ്പേ പലയിടത്തും കാട്ടുതീ ഉണ്ട്.ചൂട് കാരണം ഉണങ്ങി നില്‍ക്കുന്നപുല്ലും മരങ്ങളും തീ പടരാന്‍ വലിയ കാരണമാകുന്നുണ്ട്. എന്നാല്‍ മുകള്‍ ഭാഗത്തുള്ള തീ താഴ്വരക ളിലേക്കു വ്യാപിച്ചിട്ടില്ല.താഴ്ഭാഗത്ത് ധാരാളം കുടുംബങ്ങള്‍ ഉണ്ട്. തീഅനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍അവിടുത്തെ മൂന്നു ആദിവാസി കുടുംബങ്ങളുടെ രക്ഷാപ്രവര്‍ത്തനവുമായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചര്‍ പോലീസുമായി ഇടപെട്ട്സുരക്ഷയൊരുക്കി.വലിയൊരു പ്രദേശത്തെ കാട് മുഴുവന്‍ കത്തിനശിച്ചു എന്നാണു കരുതുന്നത്.