അഗളി: അട്ടപ്പാടിയില്‍ കാണാതായ പൊലിസുകാരന്‍ ഉള്‍പ്പടെ രണ്ടുപേരുടെ മൃത ദേഹം കണ്ടെത്തി.എടവാണി ഊരുകാരനായ മുരുകന്‍, കാക്കന്‍ എന്നിവരാണ് മരിച്ചത്. നാല് ദിവസത്തോളമായി ഇവരെ കാണാതായിട്ട്. മേലേ ഭൂതയാര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വഴിയിലാണ് ഇരുവരേയും കാണാതായതെന്നാണ് വിവരം. വരഗയാര്‍പുഴയി ലെ ചെമ്പവട്ടക്കാട് കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടിക്കുളങ്ങര ക്യാംപിലെ പൊലിസുകാരനായ മുരുകന്‍ അഗളി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. എടവാണി ഊരില്‍ നിന്നും ഭൂതയാര്‍ ഊരിലേക്ക് വരഗയാര്‍ കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ടതായിരിക്കാമെന്നാണ് നിഗമനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!