മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്ക ണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 10മണിയോടെ മണലടി പെട്രോള്‍ പമ്പിന് സമീപത്തായാണ് റോഡ് ഉപരോധിച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആരംഭിച്ച നവീകരണ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ ജനങ്ങളെ വലയ്ക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അരമ ണിക്കൂറോളം റോഡ് ഉപരോധിച്ചത്.തുടര്‍ന്ന് പൊലിസെത്തി സമരക്കാരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാ ടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഇന്‍ചാര്‍ജ് അസീസ് കാര അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ കുരിക്കള്‍ സൈദ്, പൊതിയില്‍ വാപ്പുട്ടി, കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടിജോ ജോസ്, ആഷിക് വറോടന്‍, രമേശ് ഗുപ്ത, റസാഖ് മംഗലത്ത്, മിഥുലാജ്, എം.അജേഷ്, ശ്യാം പ്രകാശ്, ഷാനിര്‍ബാബു, ഫൈസല്‍ കൊന്നപ്പടി, ഗംഗ ചേറുംകുളം, കാര്‍ത്തിക്, ജിഷ്ണു, ശ്രീജിത്ത്, മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഭവത്തില്‍ പത്തോളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!