അഗളി : അട്ടപ്പാടി കൂക്കംപാളയം ഊരിനടുത്ത് മലയിടിച്ചില്‍. ജനവാസ കേന്ദ്രത്തില്‍ നിന്ന് ഉദ്ദേശം അര കിലോമീറ്റര്‍ ദൂരെ കുരങ്ങ് മലയുടെ ഒരു ഭാഗമാണ് ഇന്നലെ രാവി ലെയാണ് സംഭവം. പാറയും മണ്ണും കല്ലും മരങ്ങളും താഴേക്ക് നിരങ്ങി വന്നത് ആശങ്ക യ്ക്ക് ഇടവരുത്തി. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലക്ക് ജനവാസമോ കൃഷിയോ ഇല്ലാത്തതി നാല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. കൂടുതല്‍ മലയിടിച്ചിലിന് സാധ്യതയുണ്ടോയെന്ന് വിദഗ്ധ പരിശോധന വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന മഴയില്‍ മിക്കയിടത്തും വൈദ്യുതി പ്രസരണം തടസപ്പെടുകയും നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.