തച്ചമ്പാറ: കോ വിഡ് പ്രതിരോധത്തിനായി ഓഫീസുകളിൽ വരുന്ന വർക്ക് കൈകഴുകാൻ സോപ്പും വെള്ളവും നൽകാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് തച്ചമ്പാറ കൃഷിഭവനിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തി. കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ തുടങ്ങുന്നതിന്റെ ഭാഗമാ യാണിത്. കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം.സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സനിറ്റീസിർ ഉപയോഗിക്കുന്ന തിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരു ത്തുകയും ചെയ്യണമെന്നും, ഇതിനായി എല്ലാ പ്രധാന ഓഫീസു കളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദി ചെയിൻ കിയോസ് കുകള്‍ സ്ഥാപിക്കണമെന്നുമാണ് സർക്കാർ നിർദ്ദേശം. അടുത്ത ദിവസങ്ങളിൽ എല്ലാ സ്ഥാപനങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും.