തച്ചമ്പാറ: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ ക്കും എടായ്ക്കലിനുമിടയിലുള്ള വളവിലെ റോഡ് പ്രവൃത്തിയു മായ് ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് നാളെ (മാർച്ച് 18) വൈകുന്നേരം 4.30 ന് കെ വി വിജയദാസ് എംഎൽഎയും ദേശീ യപാത പൊതുമരാമത്ത് എക്സികുട്ടീവ് എഞ്ചിനീയർ,അസിസ്റ്റൻറ് എക്സികുട്ടീവ് എഞ്ചിനീയർ എന്നിവരും സ്ഥലം സന്ദർശിക്കും.
ദേശീയപാതയിൽ കരിങ്കല്ലത്താണി മുതൽ താണാവ് വരെയുള്ള റോഡ് നവീകരണത്തിനിടെ സ്ഥലം ഉണ്ടായിട്ടും തച്ചമ്പാറക്കും എടായ്ക്കലിനും ഇടയിലുള്ള വളവ് ചില സ്വകാര്യ വ്യക്തികൾക്കു വേണ്ടി നികത്താതെ പണി പൂർത്തീകരിക്കുകയാണ് ചെയ്തതതെ ന്നാണ് തച്ചമ്പാറ വികസന വേദി അടക്കമുള്ളവരുടെ പരാതി. ഇവിടെ വളവിൽ നിന്നും അൽപ്പം മണ്ണ് എടുത്താൽ തച്ചമ്പാറയിൽ നിന്നും എടായ്ക്കൽ വളവുവരെ കാഴ്ച കിട്ടും .ഇപ്പോൾ ഈ വളവിൽ എത്തിയാൽ എതിരെ വരുന്ന വാഹനം പെട്ടെന്ന് കാണാൻ കഴിയില്ല. റോഡ് രണ്ടുഭാഗത്തും വീതിയുള്ളതിനാലും ഇറക്കമായതിനാലും വാഹനങ്ങൾക്ക് അമിത വേഗതയായിരിക്കും. പൊതുവേ അപകട വളവാണ് ഇത്. വാഹനാപകടങ്ങളിൽ ഇവിടെ മുൻകാലങ്ങളിൽ പത്തിലേറെ മരണങ്ങൾ നടന്നിട്ടുണ്ട്, മണ്ണ് എടുക്കാത്ത ഭാഗത്തേക്ക് റോഡ് വന്നിരിക്കുന്നത്. ടാർ ചെയ്ത ഭാഗം കഴിഞ്ഞാൽ കാൽനടയാത്ര ക്കാർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമില്ല, ഇതിന് പരിഹാരമായി ഈ വളവിലെ മണ്ണ് നീക്കം ചെയ്യണമെന്നാണ് പൊതുജനാവശ്യം.