മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തിനിടെ പൂരപ്പറമ്പില്‍ നഗരസഭ നട ത്തിയ വിവാദ പണപ്പിരിവിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി.ആരോഗ്യകാര്യ സ്ഥിരം സമിതി യുടെ യോഗത്തില്‍ ഫീസിനത്തില്‍ 250 രൂപ ഈടാക്കാന്‍ അജണ്ടയില്‍ ശുപാര്‍ശ ചെയ്ത് യോഗത്തിന്റെ മിനുട്ട്‌സിലെ തീരുമാനപ്രകാരമാണ് പൂരപ്പറമ്പില്‍ പണപ്പിരിവ് നടത്തിയതെന്നും പൂരം അലങ്കോലപ്പെടു ത്താന്‍ നഗരസഭയിലെ ചിലര്‍ ശ്രമിച്ചതായും നഗരസഭ അധ്യക്ഷ എം കെ സുബൈദ കൗണ്‍സില്‍ യോഗത്തിലും ആവര്‍ത്തിച്ചു. എന്നാല്‍ ഈ ശുപാര്‍ശയില്‍ സ്ഥിരം സമിതി അധ്യക്ഷ എം സരസ്വതി ഒപ്പ് വെച്ചി രുന്നില്ല.കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് നടപടികളു ണ്ടായതെന്ന്പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്.നഗരസഭ അധ്യക്ഷ തത് സ്ഥാനം രാജി വെച്ച് ഇത് സംബന്ധിച്ച് അന്വേഷണം നേരിടണമെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇത്തവണ പിരിവ് നടത്തി യത് നീതീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗും പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതിയുടെ അപൂര്‍ണമായ ഫയലില്‍ നഗരസഭ അധ്യക്ഷ ഒപ്പിട്ടതിനോട് യോജിക്കാനാകില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാരും നിലപാടെടുത്തു.ഇതിനിടെ പൂരപ്പറമ്പില്‍ പോയി പൈസ കിട്ടാത്ത തിനാലാണ് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കാര്‍ണിവെല്‍ നിര്‍ത്തി വെക്കാന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും ഇതിന് ഉത്തര വാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍ യോഗത്തില്‍ ആരോപി ച്ചു.ആരോഗ്യ സ്ഥിരം സമിതി ശുപാര്‍ശയിന്‍മേലാണ് ഫയല്‍ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ തന്റെ മേശപ്പുറത്ത് കൊണ്ട് വന്നതെന്ന് നഗരസഭ അധ്യക്ഷ എംകെ സുബൈദ പറഞ്ഞു.ഇത്തരത്തില്‍ ന്യായമാണെന്ന് തോന്നുന്ന ഫയലുകളില്‍ ഒപ്പിട്ട് കൊടുക്കാറുണ്ടെന്നും പൂരപ്പറമ്പ് സംബന്ധിച്ച വിഷയത്തില്‍ തെറ്റ് ചെയ്തത് ഉദ്യോഗസ്ഥ രാണെന്നും മണ്ണാര്‍ക്കാട് പൂരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും അപകടമുണ്ടായിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നതായും എംകെ സുബൈദ പറഞ്ഞു.കാരണക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും ഫയലുകള്‍ തെറ്റിദ്ധരിപ്പിച്ച് തന്റെ മുന്നിലെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അധ്യക്ഷ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!