അലനല്ലൂര്‍:എടത്തനാട്ടുകര അമ്പലപ്പാറ സ്വദേശി തോണിക്കട വത്ത് അബുവിന്റെ മകള്‍ ജുമൈലയുടെ ചികിത്സാ സഹായ ത്തിലേക്ക് ജിദ്ദയിലെ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മയായ (ജീവ) സമാഹരിച്ച അഞ്ചുലക്ഷം രൂപ ജീവ ജോയിന്‍ സെക്രട്ടറി റഫീഖ് ചക്കം തൊടി, നസീര്‍ കൂറുപാടന്‍,വാര്‍ഡ് മെമ്പര്‍ ദീപ എന്നിവര്‍ ചേര്‍ന്ന് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മക്ക് കൈമാറി.
അമ്പലപ്പാറയില്‍ നടന്ന ചടങ്ങില്‍ ജീവയുടെ ട്രെഷര്‍ റഫീഖ് പൂളക്കല്‍ അധ്യക്ഷനായിരുന്നു.ബാപ്പു തുവ്വശ്ശേരി,ഫസലുല്‍ അലി മാഷ്, റഫീഖ് ചക്കംതൊടി, നൗഷാദ് പള്ളത്ത്, റഹീം, മുഹമ്മദ് നാസിം, നാസര്‍ മാഷ് എ്ന്നിവര്‍ സംസാരിച്ചു.ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് യൂസഫ് സ്വാഗതവും ഷമീര്‍ അമ്പലപ്പാറ നന്ദിയും പറഞ്ഞു.
ഖത്തറിലെ എടത്തനാട്ടുകരക്കാരുടെ കൂട്ടായ്മയായ എടത്തനാട്ടുകര വെല്‍ഫയര്‍ അസോസിയേഷന്‍ അമ്പതിനായിരം രൂപ ചികിത്സ സഹായ നിധിയിലേക്ക് കൈമാറി.ഇവാഖ് ഭാരവാഹികളായ സുല്‍ഫീക്കര്‍, ഹരി ഗോവിന്ദന്‍, റസിന്‍, അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് ചാരിറ്റി കൂട്ടായ്മയുടെ ഭാരവാഹികള്‍ക്കാണ് തുക കൈമാറിയത്.