മണ്ണാര്‍ക്കാട്: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടിയില്‍ വെച്ച് ചക്രസ്തംഭന സമരം നടത്തി. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്ര ട്ടറി അഹമ്മദ് അഷ്‌റഫ് സമരം ഉദ്ഘാടനം ചെയ്തു. ക്രൂഡോയിലി ന്റെ വിലകുറഞ്ഞിട്ടും,രാജ്യത്ത് ഇന്ധനവില കൂട്ടിയത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് അഹമ്മദ് അഷ്‌റഫ് പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ്‌നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജസീര്‍ മുണ്ട്രോട്ട്, ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍,പൂതാനി നസീര്‍ബാബു, അമീന്‍ നെല്ലിക്കുന്ന്,ഹാരിസ് തത്തേങ്ങലം,പി.കെ സൂര്യകുമാര്‍, ജെയ് മോന്‍, കബീര്‍ ചങ്ങലീരി,റഫീഖ് കരിമ്പനക്കല്‍,സുര കൊടുങ്ങ യില്‍, ഹമീദ്ആ ലുങ്ങല്‍,കണ്ണന്‍, ഷാനു,ഗംഗാധരന്‍ ,സഫിന്‍ ഓട്ടു പ്പാറ,പി.മുത്തു,സാം കൈതച്ചിറ,കണ്ണന്‍,ശശി ഭീമനാട്,ബിജു മല യില്‍,ഷമീര്‍,ജിയന്റോ ജോണ്‍,ഷബീര്‍ ഓട്ടുപ്പറ,ഷമീം അക്കര, സലാം കൈതച്ചിറ ,സാം കൈതച്ചിറ, ആസിഫലി,ഷംസു എടത്ത നാട്ടുക്കര,എസ് രാമന്‍കുട്ടി വി.വി മുഹമ്മദ്,ആദര്‍ശ് മുക്കട തുടങ്ങിയവര്‍ പങ്കെടുത്തു.