മുതലമട: ചമ്മണാം പതി മുണ്ടിപ്പതി കോളനിയിൽ കിണറ്റിൽ മരി ച്ച നിലയിൽ കണ്ടെത്തിയ 16 വയസുള്ള പെൺകുട്ടിയുടെ വീട് പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. പെൺകുട്ടിയുടെ അമ്മയെയും ബന്ധുക്ക ളെയും മന്ത്രി ആശ്വസിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച യാണ് പെൺ കുട്ടിയെ കാണാതാവുന്നത്.തുടർന്ന് ശനിയാഴ്ച രാവിലെ വീടിനു സമീപത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.