മണ്ണാര്‍ക്കാട്:ലൈംഗീകാതിക്രമങ്ങളുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി രണ്ട് പേര് അറസ്റ്റില്‍.യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാ തിയിലും പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതിയിലുമാണ് അറസ്റ്റ്. തമിഴ്നാട് സ്വദേശിയായ കാളിയപ്പന്, മണ്ണാര്‍ക്കാട് പോലീസ് സ്റ്റേ ഷന് പരിധിയിലെ 22 കാരനായ യുവാവ് എന്നിവരെയാണ് മണ്ണാര് ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇതില്‍ കാളിയപ്പന് ഭാര്യ സഹോദ രിയായ യുവതിയെ ജനുവരി മുതല്‍ മാര്‍ച്ച് വരെ പീഡിപ്പിച്ചതാ യാ ണ് പരാതി.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ തായി കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കിയി രുന്നു.പിന്നീടാണ് 22 കാരനെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.