മണ്ണാര്‍ക്കാട് :കോവിഡ് 19 രോഗവ്യാപനം തടയാനുള്ള നടപടിക ളുമായി ആരോഗ്യവകുപ്പ് മുന്നോട്ട്.ബോധവല്‍ക്കരണ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജ്ജിതമായി നടന്ന് വരികയാണ്.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലാളി ക്യാമ്പുകളിലെത്തി അവരുടെ ഭാഷയിലുള്ള സന്ദേശങ്ങള്‍ നല്‍കി.ഹിന്ദിയിലും ബംഗാളിയിലു മുള്ള ബോധവത്കരണ നോട്ടിസുകള്‍ നല്‍കുകയും ഓഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിക്കുകയും ചെയ്തു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്ഗീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സുരേഷ് ,ഡാര്‍ണര്‍ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവല്‍ക്കരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!