കോട്ടോപ്പാടം: അസഹ്യമാംവിധം ഉയരുന്ന വേനല്‍ച്ചൂടില്‍ ദാഹിച്ച് വലയുന്ന പറവകള്‍ക്ക് കുടിനീരുമായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.വെന്തുരുകുന്ന വേനലില്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ സഹജീവികളോടും കരുതല്‍ വേണമെന്ന സന്ദേശമു യര്‍ത്തിയാണ് പറവകള്‍ക്കായി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുണ്ട്‌ലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ദാഹജലം ഒരുക്കി വെച്ചത്. ചാരിറ്റി പ്രസിഡന്റ് ലത്തീഫ് രായിന്‍മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോപി പാറക്കോട്ടില്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്, പോക്കര്‍ സിപി, നവാസ്, നാസര്‍, സാദിഖ്, അനില്‍, ഫാസില്‍, ഉമ്മര്‍, അബ്ദു, മമ്മി, സൈതലവു, മൂസക്കുട്ടി, ജോസഫ് എന്നിവര്‍ പങ്കെടുത്തു.