കോട്ടോപ്പാടം: അങ്കണവാടിയ്ക്കു മുന്നില്‍ അപകടഭീഷണിയിലുള്ള മരം വെട്ടിമാറ്റാ ത്തതിന് പുറമെ വീടുകളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കെട്ടിടത്തിനുസമീ പം റോഡിരികില്‍ കൂട്ടിയിടുന്നതായും ആക്ഷേപം. കോട്ടോപ്പാടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ആര്യമ്പാവ്-കോട്ടോപ്പാടം റോഡിലുള്ള അങ്കണവാടിയ്ക്കു മുന്നി ലാണ് സംഭവം. കെട്ടിടത്തിന് മുന്നില്‍ റോഡരികിലുള്ള വലിയ പാലമരം ഏതുസമയ ത്തും നിലംപൊത്താറായ അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് വെട്ടിക്കള യണമെന്നാവശ്യപ്പെട്ട് അങ്കണവാടി വെല്‍ഫയര്‍ കമ്മിറ്റി പഞ്ചായത്തില്‍ പരാതി നല്‍ കിയിരുന്നു. എന്നാല്‍ ഇതുവരെയും നടപടിയായിട്ടില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. മരത്തി ന് സമീപം റോഡരികിലായി നാട്ടുകാരും കുട്ടികളും ചേര്‍ന്ന് പൂന്തോട്ടമൊരുക്കാനായി ചെടികളും നട്ടിട്ടുണ്ട്. ഇതിനു നടുവിലായാണ് മാലിന്യശേഖരണകേന്ദ്രവും സ്ഥാപിച്ചി ട്ടുള്ളത്. ചാക്കുകളിലാക്കിയ മാലിന്യങ്ങള്‍ മരത്തിനു ചുവട്ടിലും ചെടികള്‍ക്കുമുകളി ലുമായി ഇട്ടതിനെ തുടര്‍ന്ന് ചെടികള്‍ നശിക്കുന്നുമുണ്ട്. പകര്‍ച്ച വ്യാധികള്‍ പടരുന്ന ഈ സമയത്ത് മാലിന്യം ഇത്തരത്തില്‍ കൂട്ടിയിട്ടിരിക്കുന്നത് അടിയന്തരമായി ഒഴിവാ ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.