കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ വായനാപക്ഷാചരണത്തിന് തിറയാട്ടത്തോടെ സമാപനമായി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ മനോജിന്റെ നേ തൃത്വത്തിലുള്ള വള്ളുവനാടന്‍സ് സംഘമാണ് തിറയാട്ടം അവതരിപ്പിച്ചത്. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ മുഖ്യാതിഥിയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലോഗോപ്ര കാശനം ഷാബിയ, ഷാദിയ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വായനാപക്ഷാചരണ ത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍, പ്രധാന അധ്യാപകന്‍ ടി.എസ്. ശ്രീവത്സന്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ്, വിദ്യാരംഗം കലാസാഹി ത്യവേദി കണ്‍വീനര്‍ എ.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!