മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ജൂലായ് 8ന് സൗജന്യ നേത്രപരിശോധന ക്യാം പ് നടക്കുമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാംപ് നടക്കുക. നേത്രരോഗ വിഭാഗത്തില്‍ 24 വര്‍ഷത്തെ പ്രവര്‍ത്തി പരി ചയമുള്ള പ്രശസ്ത നേത്രരോഗവിദഗ്ദ്ധന്‍ ഡോ.വി.ജയ്‌റാം നേതൃത്വം നല്‍കും. കാഴ്ച പരി ശോധന, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, തിമിര നിര്‍ണയം, പ്രമേഹ നേത്രരോഗ നിര്‍ണയം, ഗ്ലോക്കോമ സ്‌ക്രീനിംങ്, തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള സ്‌കാനിംങും മറ്റു പരിശോധയും സൗജന്യമായിരിക്കും. പ്രമുഖ കമ്പനികളുടെ ഫ്രെയ്മുകളും ലെന്‍സുക ളും മിതമായ നിരക്കില്‍ ലഭ്യമാകും. മദര്‍കെയര്‍ ഹോസ്പിറ്റല്‍ നേത്രരോഗ വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഡോ.വി.ജയ്‌റാമിന്റെ സേവനം ലഭ്യമാകുമെന്നും ഹോസ്പിറ്റല്‍ അധികൃതര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04924 227 700, 8138850117.