മണ്ണാര്‍ക്കാട്: യൂനസ്‌കോയുടെ പ്രത്യേക സാഹിത്യ നഗരമായി കോഴിക്കോടിനെ തെര ഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ഷവും കോഴിക്കോട് ജില്ലയില്‍ ബഷീ ര്‍ സാഹിത്യോത്സവം സംഘടിപ്പിക്കണമെന്ന് മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍സെക്കന്‍ ഡറി സ്‌കൂളില്‍ നടന്ന ബഷീര്‍ അനുസ്മരണ പരിപാടി ആവശ്യപ്പെട്ടു. വിദ്യാലയത്തില്‍ ബഷീര്‍ ദിനവുമായി ബന്ധപ്പെട്ട മലയാളം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്യാ ര്‍ഥികള്‍ ഐക്യകണ്‌ഠേന ഈ ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേരള ത്തിലെ സാംസ്‌കാരിക മന്ത്രിക്ക് കത്തയക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ് അംഗങ്ങള്‍. ബഷീര്‍ ദിന പരിപാടികള്‍ ഡെപ്യൂട്ടി പ്രധാന അധ്യാപിക പി.എം. ഹഫ്സ്സത്ത് ഉദ്ഘാട നം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അന്‍വര്‍ സാദത്ത് അധ്യക്ഷനായി. അധ്യാപകനായ എം. അബ്ദുല്‍ ഹക്കീം പുലാപ്പറ്റ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപിക ജയ, ഷിബു വണ്ടന്‍മേട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കൃതികളുടെ രംഗാവിഷ്‌കാരം, പുസ്തക പരിചയം എന്നിവ നടന്നു. ബീന, ജസീന, സിനി ഹൈദ്രു,ഉമ എന്നിവര്‍ ദിനാച രണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.