മണ്ണാര്‍ക്കാട് : പത്തിരിപ്പാല കാരുണ്യഭവന്‍ ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് യൂണിറ്റുകള്‍ ഉള്‍പ്പടെ മുഴുവന്‍ ഉപകരണങ്ങളും ന്യൂ അല്‍മ ഹോസ്പിറ്റലില്‍ പ്രവര്‍ത്തി ക്കുന്ന മണ്ണാര്‍ക്കാട് സി.എച്ച് സെന്റര്‍ ഡയാലിസിസ് കേന്ദ്രത്തിന് കൈമാറി. തൃശൂര്‍ റോട്ടറി ക്ലബ് ഇന്റര്‍നാഷണല്‍ പത്തിരിപ്പാല കാരുണ്യഭവന് നല്‍കിയ ഡയാലിസിസ് ഉപകരണങ്ങളാണ് കൈമാറിയത്. വൃക്കരോഗികള്‍ക്ക് നൂറുശതമാനവും സൗജന്യമായി ഡയാലിസിസ് സേവനം നല്‍കുന്ന കേന്ദ്രമാണ് മണ്ണാര്‍ക്കാട് സി.എച്ച് സെന്റര്‍. റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ.രവി, മനോജ്, കാരുണ്യഭവന്‍ ഡയറക്ടര്‍ കരീം മാസ്റ്റര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.കുഞ്ഞഹമദ്, ഷംസുദ്ധീന്‍ എന്നിവര്‍ ചേര്‍ന്ന് സി.എച്ച് സെന്റര്‍ പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രി എം.ഡി ഡോ.കമ്മാപ്പ എന്നിവര്‍ക്ക് രേഖകള്‍ കൈമാറി. മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, അഡ്വ. ടി.എ സിദ്ധീഖ്, നഗരസഭാ ചെയര്‍മാന്‍ ഫായിദ ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ആലായന്‍ റഷീദ്, ഹുസൈന്‍ കോളശ്ശേരി, ഹുസൈന്‍ കളത്തില്‍, ന്യൂ അല്‍മ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സി.എം.സബീറലി, അഡ്വ. ഷമീര്‍ പഴേരി, പടുവില്‍ കുഞ്ഞുമുഹമ്മദ്, കെ.ടി അബ്ദുള്ള, ഷമീര്‍ പാലുര്‍, ഫസലു ചങ്ങലീരി എന്നിവര്‍ പങ്കെടുത്തു.