അഗളി: കക്കുപ്പടി ഗവ.എല്‍.പി. സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ പ്രഥമ പി.ടി.എ. ജനറല്‍ ബോഡി യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബസ് അനുവദിച്ച് കിട്ടുന്നതിനായി എം.എല്‍.എ, എം.പി. എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പി.ടി.എ പ്രസിഡന്റ് നൗഷാദ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സീനിയര്‍ അസിസ്റ്റന്റ് രുഗ്മണി ടീച്ചര്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. പുതിയ പ്രസിഡന്റ് അബ്ദുല്‍ സലാം, വൈസ് പ്രസിഡന്റ് മോഹനന്‍, പ്രധാന അധ്യാപിക ഉമ്മുസല്‍മ, സുധ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!