മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ നിന്നും 40.950 കിലോ കഞ്ചാവ് മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. കടമ്പഴിപ്പുറം പുലാപ്പറ്റ ഉമ്മനഴി കിഴക്കെക്കര അബ്ദുള്‍ ഗഫാര്‍ (39) ആണ് അറസ്റ്റിലായത്. ഇന്നാണ് സംഭവം. ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാ നത്തില്‍ മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഡാന്‍സാഫ് ടീമിലെ അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പള്ളിക്കുന്നി ലുള്ള ബന്ധുവീട്ടിലായിരുന്നു കഞ്ചാവ് ശേഖരം സൂക്ഷിച്ചിരുന്നത്. രണ്ടുകിലോയുടെ 20 പാക്കറ്റുകളിലായാണ് വില്‍പ്പനക്കായി വച്ച കഞ്ചാവുശേഖരമുണ്ടാ യിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ അജാസുദ്ദിന്‍, ഋഷിപ്രസാദ്, എ.എസ്.ഐ. സീന, സീനിയര്‍ സിവി ല്‍ പൊലിസ് ഓഫീസര്‍. വിനോദ് കുമാര്‍, മുബാറക്ക് അലി, സിവില്‍ പൊലിസ് ഓഫി സര്‍ ജയപ്രകാശ്, ഡാന്‍സാഫ് ടീം അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ സലാം, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഷാഫി, ഷെഫീക്ക്, ബിജു മോന്‍, സുഭാഷ് എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.