മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബിന്റെ ലയണ്‍സ്റ്റിക് വര്‍ഷാരംഭം കുറിച്ച് ഗ്ലോബല്‍ സര്‍വീസ് പ്രൊജക്ടിന്റെ ഭാഗമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. മണ്ണാര്‍ക്കാട് എ.എല്‍.പി സ്‌കൂളില്‍ ക്ലബ് പ്രസിഡന്റ് ഷൈജു ചിറയില്‍ ഉദ്ഘാടനം ചെയ്തു. കറി വേപ്പില തോട്ടനിര്‍മാണോദ്ഘാടനം മുന്‍ പ്രസിഡന്റ് വി.ജെ.ജോസഫും പ്രോട്ടീന്‍കിറ്റ് വിതരണം സെക്രട്ടറി സുബ്രഹ്മണ്യനും ഗ്ലൂക്കോമീറ്റര്‍ വിതരണം ട്രഷറര്‍ ഡോ.ചാള്‍സും, ഐ പ്രൊട്ടക്ഷന്‍ കിറ്റ് വിതരണം നഗരസഭാ കൗണ്‍സിലര്‍ പുഷ്പാനന്ദനും ഭക്ഷ്യകിറ്റ് വിതരണം ജയപ്രകാശും നിര്‍വഹിച്ചു. ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഡോ.ഷിഹാബുദ്ദീനെ ആദരിച്ചു. രാജേന്ദ്രന്‍, ഷഹീര്‍, രമേഷ്, കൃഷ്ണകുമാര്‍, സിറിയക്ക്, പ്രധാന അധ്യാപിക മിനി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!